സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് നാളെ മുതല്‍...


സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് നാളെ മുതല്‍. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. 5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് കിറ്റ് നല്‍കുക. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നല്‍കുക. ഇത്തരത്തില്‍ 10,634 കിറ്റുകള്‍നല്‍കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30ന് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

പഞ്ചസാര (ഒരു കിലോ), വെളിച്ചെണ്ണ (അരലിറ്റര്‍), തുവരപ്പരിപ്പ് (250 ഗ്രാം), ചെറുപയര്‍ പരിപ്പ് (250ഗ്രാം), വന്‍പയര്‍ (250 ഗ്രാം), കശുവണ്ടി (50 ഗ്രാം), മില്‍മ നെയ്യ് (50ഗ്രാം), ചായപ്പൊടി (250 ഗ്രാം), പായസം മിക്സ് (200 ഗ്രാം), സാമ്പാര്‍പൊടി (100 ഗ്രാം), മുളക് പൊടി (100 ഗ്രാം), മഞ്ഞള്‍പൊടി (100 ഗ്രാം), മല്ലിപൊടി (100ഗ്രാം), ഉപ്പ് (ഒരു കിലോ), തുണി സഞ്ചി എന്നിവയടങ്ങിയതാണ് കിറ്റ്. 710 രൂപയോളമാണ് ഒരുകിറ്റിനുള്ള ചെലവ്. ആകെ ചെലവ് 42, 83,36,610 രൂപയാണ്.

أحدث أقدم