ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും; പാസ്റ്റർക്കെതിരെ സംഘപരിവാർ ഭീഷണി


വയനാട്ടിൽ പാസ്റ്റർക്കെതിരെ സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നാണ് ഭീഷണി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയത്.

ഏപ്രിലിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. സംഭവം അന്വേഷിച്ചിരുന്നുവെന്നും പരാതിയില്ലെന്ന് അറിയിച്ചതിനാൽ കേസെടുത്തിട്ടില്ല എന്നും ബത്തേരി പൊലീസ് പറയുന്നു.

أحدث أقدم