പണയം വയ്ക്കാൻ കൊണ്ട് വന്ന സ്വർണാഭരണത്തിൽ സംശയം തോന്നിയ സ്ഥാപന ഉടമ വിവരം രഹസ്യമായി പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ആറ്റിങ്ങൽ പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ വള മുക്കുപണ്ടമാണെന്ന് സമ്മതിച്ചു. അന്വേഷണത്തിൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ഇരുവരും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി അറിവായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ റൗഫിന്‍റെ പക്കൽ നിന്നും നിന്നും ആഭരണങ്ങളും ചെക്ക് ലീഫുകളും കണ്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമെന്ന നിലയിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചതായി ആറ്റിങ്ങൽ പൊലീസ് പറഞ്ഞു