
വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് മകന്‍. കിടന്നിട്ട് വരാമെന്ന് പറഞ്ഞ് റൂമില്‍ പോയതാണെന്നും ആദ്യം കൈമുറിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു. പിന്നീട് വീണ്ടും മുറിക്കാന്‍ ശ്രമിച്ചെന്നും മകന്‍ വ്യക്തമാക്കി.
‘മര്യാദക്ക് ജീവിച്ച് കൊണ്ടിരുന്ന കുടുംബം ഇങ്ങനെയായി. ഞങ്ങള്‍ എങ്ങനെ ജീവിക്കും? കോണ്‍ഗ്രസ് വെറുതെ വിടില്ലെന്ന് അമ്മ പറഞ്ഞിരുന്നു’, മകന്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്.