12നാണ് ധനസമാഹരണത്തിനായി ജനകീയ സമിതി പ്രവർത്തകർ വീടുകളില്‍ എത്തുന്നത്.
ട്രോമാകെയർ യൂണിറ്റും 10 ഡയാലിസിസ് യൂണിറ്റും ആരംഭിക്കുന്നതിന് ശുദ്ധജലം തടസമായതോടെയാണ് ജാതി, മത, വർഗ, വർണ വ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍പ്പെടുത്തി ജനകീയ സമിതി രൂപീകരിച്ചത്. കുടിവെള്ള വിതരണ പദ്ധതിക്ക് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലം വാങ്ങാൻ ഈ തുക വിനിയോഗിക്കാൻ സർക്കാർ അനുമതി ലഭിക്കില്ല.
ആശുപത്രിക്ക് തൊട്ടടുത്തു കുളം നിർമിക്കാൻ സ്ഥലം വാങ്ങുന്നതിനാണ് 10 ലക്ഷം രൂപ കണ്ടെത്തുന്നത്. ഇപ്പോള്‍ വെള്ളത്തിനായി ആശുപത്രി ഒരു ലക്ഷത്തോളം രൂപ ഓരോ മാസവും ചെലവഴിക്കുന്നുണ്ട്. സ്ഥലം വാങ്ങി കുളംകുത്തി ആശുപത്രിയില്‍ വെള്ളമെത്തിയാല്‍ ഈ തുക ലാഭിക്കാൻ കഴിയും.