കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രകുളത്തിൽ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി


        

കടയ്ക്കൽ ദേവി ക്ഷേത്രകുളത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി കുളത്തിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്കേർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം കുളത്തിൽ ഉടൻ പരിശോധന നടത്തും.

സംസ്ഥാനത്തെ കുളങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കടയ്ക്കൽ ദേവീക്ഷേത്രത്തിന്റെ കുളത്തിൽ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഉടൻ തന്നെ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തിൽ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പരിശോധനകൾ തുടരും. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സമാനരീതിയിലുള്ള പരിശോധന പുരോഗമിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Previous Post Next Post