കളി കേരളം ആഗ്രഹിച്ചപോലെ നടത്താനാണ് ശ്രമം…..എല്ലാവരും ഒന്നിച്ച് നില്‍ക്കണം..വി അബ്ദുറഹിമാൻ


ഇതിഹാസതാരം മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസ്സിയെ മാത്രം കൊണ്ടുവരാന്‍ സാധിക്കും. കേരളം ആഗ്രഹിച്ചതുപോലെ ടീമിനെ മുഴുവന്‍ കൊണ്ടുവന്ന് ഈ വര്‍ഷം തന്നെ കളി നടത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്‌പോണ്‍സര്‍ എല്ലാ രീതിയിലും ശ്രമിച്ചു. സംസ്ഥാനം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. മെസിയെ മാത്രം കൊണ്ടുവരാന്‍ സാധിക്കും. അതുകൊണ്ട് കായികമേളയ്ക്ക് ഗുണമുണ്ടാകില്ല. ടീമിനെ മുഴുവന്‍ കൊണ്ടുവന്ന് കളി നടത്താന്‍ തന്നെയാണ് ശ്രമം. മാച്ച് ഫീ തിരിച്ചുവാങ്ങാം എന്നല്ല സ്‌പോണ്‍സര്‍ പറയുന്നത്. കേരളം ആഗ്രഹിച്ച പോലെ കളി നടത്താനാണ്. അതിന് എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഇവിടെ നിന്ന് ഇഷ്ടംപോലെ മെയിലുകള്‍ പോകുന്നുവെന്നാണ് പറയുന്നത്. നമ്മുടെ ആളുകള്‍ തന്നെ തടസ്സം സൃഷ്ടിക്കുന്നുവെന്നും വി അബ്ദുറഹിമാന്‍ പറഞ്ഞു.

أحدث أقدم