കേന്ദ്രത്തിൻ്റെ നിബന്ധനകൾക്ക് വിധേയമായിട്ടല്ല പിഎം ശ്രീയിൽ ഒപ്പുവെച്ചത്…വി എന്‍ വാസവന്‍


തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. പിഎം ശ്രീ പദ്ധതിയില്‍ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയെക്കുറിച്ച് വ്യക്തമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചുവെന്നും എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയുടെ നിലപാടും സർക്കാരിന്റെ നിലപാടും ഇന്നലെ തന്നെ പറഞ്ഞുവെന്നും പിഎം ശ്രീ പദ്ധതി പല ഘട്ടത്തിലും ചർച്ച ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അംഗീകരിക്കാൻ പറ്റാത്തത് അംഗീകരിക്കില്ല എന്ന് അന്നേ തീരുമാനമെടുത്തതാണ്. നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.

أحدث أقدم