തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 49 പേർ ബസിലുണ്ടായിരുന്നു. ഇതിൽ 18ഓളം പേർക്കാണ് പരിക്കേറ്റത്.
ഇവരെ കോട്ടയം മെഡിക്കൽ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്..