
പന്തളത്ത് മീൻ പിടിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. പൂഴിക്കാട് സ്വദേശി മാർട്ടിൻ എന്ന 21 കാരനാണ് മരിച്ചത്. പൂഴിക്കാട് കരിങ്ങാലി പുഞ്ചയിൽ ഇന്നലെ ആണ് സംഭവം. ചൂണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടെ യുവാവ് വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.