കൂറ്റൻ പാറ അടർന്ന് വീണത് വീടിന് മുകളിലേക്ക്… അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത് പതിനെട്ടുകാരൻ


കീരിത്തോടിനു സമീപം പകുതിപ്പാലത്ത് കൂറ്റൻ പാറ അടർന്ന് വീണ് വീട് തകർന്നു. കവടിയാറുകുന്നേൽ സരോജിനിയുടെ വീടാണ് തകർന്നത്. പതിനെട്ടുകാരൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്. പാറ അടർന്ന് വീഴുന്ന ശബ്ദം കേട്ട് കുട്ടി വീടിന് പുറത്തേക്ക് ഓടിയതിനാൽ വലിയൊരു അപകടം ഒഴിവായി. അതേസമയം, പ്രദേശത്ത് ഭീഷണിയായ പാറകൾ ഇനിയുമുണ്ട്. മഴ ശക്തമാകുമ്പോൾ വീണ്ടും ഇടിഞ്ഞു വീഴുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. വിഷയം നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഇതുവരേയും പരിഹാരമുണ്ടായിട്ടില്ല.

أحدث أقدم