കോട്ടയം: പാക്കിൽ ചിങ്ങവനം റോഡിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴികൾ കെണിയാകുന്നു. റോഡിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. പാക്കിൽ റോഡിൽ ഷാപ്പിന്റെ മുന്നിലായാണ് ആദ്യ കുഴിയുള്ളത്. ഈ റോഡിലെ കുഴിയിൽ വീണാണ് അപകടം സ്ഥിരമായി ഉണ്ടാകുന്നത്. ഇന്ന് വൈകിട്ട് ഉണ്ടായ കനത്ത മഴയിൽ റോഡിൽ വെള്ളക്കെട്ട് കൂടി ഉണ്ടായതോടെ അരമണിക്കൂറിനിടയിൽ രണ്ട് വാഹനങ്ങളാണ് റോഡിലെ വെള്ളക്കെട്ടിൽ വീണ് താഴ്ന്നു പോയത്. ഷാപ്പിനു സമീപത്തു നിന്നും 100 മീറ്റർ മാറി മറ്റൊരു കുഴി കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇതും അപകടത്തിന് കാരണമാകുന്നതായി ആരോപണം ഉണ്ട്. ഈ രണ്ട് കുഴികളും വാട്ടർ അതോറിറ്റി അധികൃതർ കുഴിച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം.