രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം.. വാഹന വ്യൂഹം ഒഴിവാക്കി മലകയറ്റം


രാഷ്ട്രപതി ദ്രൗപതി മുർമുവിൻറെ ശബരിമല സന്ദർശത്തിന് പുതുക്കിയ ഷെഡ്യൂൾ ആയി. ഈ മാസം 21ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ തങ്ങും. 22ന് രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിലയക്കലിലേക്ക് തിരിക്കും. 10.20ന് നിലയക്കലിലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പയിൽ നിന്ന് ദേവസ്വം ബോർഡിൻറെ പ്രത്യേക ഖുർഖാ ജീപ്പിലാണ് വാഹന വ്യൂഹം ഒഴിവാക്കി മലകയറുക. നാല് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും ജീപ്പിൽ ഉണ്ടാകുക. അകമ്പടി വാഹനങ്ങൾ ഒഴിവാക്കും. 12 മണിയോടെ സന്നിധാനത്ത് എത്തുന്ന രാഷ്ടപതി ദർശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം 3 മണിയ്ക്ക് പമ്പയിലേക്ക് തിരിക്കും. തിരിച്ച് റോഡ് മാർഗം നിലയക്കലിലെത്തുന്ന രാഷ്ട്രപതി ഹെലിക്കോപ്റ്ററിൽ തിരുവനന്തപുരത്ത് തിരിച്ചെത്തും. സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം 24ന് മടങ്ങും.

أحدث أقدم