
കൊച്ചി : എറണാകുളം പറവൂർ നീണ്ടൂരിൽ മൂന്നര വയസുകാരിയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി സ്വകാര്യ ആശുപത്രിയിലെ ചിലവ് താങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് കുടുംബം.
ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മൂന്നുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്നലെ കഴിഞ്ഞിരുന്നു. കുട്ടിയുടെ അറ്റുപോയ ചെവി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് തുന്നിച്ചേർത്തത്. തെരുവുനായ ശല്യത്തിന് സ്ഥിര പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.