ശബരിമല സ്വർണക്കൊള്ള: പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തി എസ്ഡിപിഐ


        

ശബരിമലയിലെ വിഗ്രഹത്തിലെ സ്വർണപ്പാളി ചെമ്പു പാളിയായി മാറിയതിനു പിന്നിൽ പകൽക്കൊള്ളയാണ് നടന്നതെന്നും ചിലരെ ബലിയാടാക്കി ഉന്നതരെ രക്ഷപ്പെടുത്താനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ശബരിമല സ്വർണപ്പാളി കവർച്ച കേസിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് എസ്ഡിപിഐ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെളിവുകൾ നശിപ്പിക്കുന്നതിനാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത്. ശബരിമലയിലെ ഭക്തരുടെ വിശ്വാസത്തെ സർക്കാർ ചോദ്യം ചെയ്യുകയാണ്. ഇതിനെതിരായി പ്രതിഷേധങ്ങൾ ഉയർന്നുവരണം. ഉണ്ണികൃഷ്ണൻ പോറ്റിയെ മുൻനിർത്തി തട്ടിപ്പിനു നേതൃത്വം നൽകിയ വമ്പന്മാരെ പുറത്തുകൊണ്ടുവരണം. ദേവസ്വം സ്വത്തുക്കൾ പരിപാലിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകളെല്ലാം കാറ്റിൽപറത്തി ഇടനിലക്കാരെ നിർത്തിയാണ് സ്വർണം കൊള്ളയടിച്ചത്.
أحدث أقدم