കോട്ടയം തോട്ടയ്ക്കാട് വച്ച് പാൽ സൊസൈറ്റിയിൽ പാൽ കൊടുക്കുന്നതിനായി റോഡ് മുറിച്ചു കടക്കവേ സ്വകാര്യ ബസിടിച്ച് ക്ഷീര കർഷകൻ മരിച്ചു.


പാമ്പാടി : സൊസൈറ്റിയിൽ പാൽ കൊടുക്കുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്വകാര്യ ബസിടിച്ച് ക്ഷീര കർഷകൻ മരിച്ചു. തോട്ടയ്ക്കാട് അമ്പലക്കവല ചൊറിക്കാവുങ്കൽ പി.സി.ജോസഫ് (74) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30-ഓടെ കോട്ടയം-കോഴഞ്ചേരി റോഡിൽ തൊമ്മച്ചേരിയിലായിരുന്നു അപകടം. വീട്ടിൽ നിന്നും പാലുമായി കാറിലെത്തിയ ജോസഫ്, കാർ റോഡരികിൽ നിർത്തിയ ശേഷം സൊസൈറ്റിയിലേക്ക് നടക്കുമ്പോഴായിരുന്നു അപകടം. കറുകച്ചാലിൽ നിന്നും കോട്ടയത്തേക്ക് പോയ കൊണ്ടോടി ബസാണ് ജോസഫിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ലിസിയമ്മ. മക്കൾ: സിജു, സെജു. സംസ്ക്കാരം പിന്നീട്.
أحدث أقدم