
പാലക്കാട് പട്ടാമ്പിയിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണു. പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത്. വൈകിട്ട് 4 മണിയോടെ ജില്ലാ ശാസ്ത്രമേളയുടെ സമാപന സമ്മേളനം നടക്കുന്നതിന് തൊട്ടുമുൻപാണ് പന്തൽ തകർന്നത്. സംഭവ സമയത്ത് വേദിയിലും പന്തിലിന് താഴെയും വിദ്യാർത്ഥികളും അധ്യാപകരും ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. പന്തലിന് മുകളിൽ മഴവെള്ളം നിറഞ്ഞതാണ് പന്തൽ വീഴാൻ കാരണമായതെന്ന് സംഘാടകർ പറഞ്ഞു.