അർദ്ധരാത്രിയോടെ.. നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി.. യുവാവ് കസ്റ്റഡിയിൽ…


നടൻ ദിലീപിന്‍റെ ആലുവയിലെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്‍റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിൽ ഇയാള്‍ അതിക്രമിച്ച് കയറിയത്.

വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനിടെ തുടര്‍ന്ന് വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുടുംബം നല്‍കിയ പരാതിയില്‍ ആലുവ പൊലീസാണ് ഇയാളെ കസ്റ്റ‍ഡിയിലെടുത്തത്.

أحدث أقدم