വർഷങ്ങൾക്കുശേഷം ജി സുധാകരൻ സർക്കാർ പരിപാടിയിൽ; പൊതുമരാമത്ത് പുറത്തിറക്കിയ അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടന നോട്ടീസിൽ പേരും ചിത്രവും.


ആലപ്പുഴ: വർഷങ്ങൾക്കുശേഷം സർക്കാർ പരിപാടിയിൽ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻറെ പേരും ചിത്രവും. പൊതുമരാമത്ത് വകുപ്പ് നിർമിച്ച അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടനത്തിനായുള്ള പ്രോഗ്രാം നോട്ടീസിലാണ് ജി സുധാകരൻറെ പേരും ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാലുചിറ പാലം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റിലാണ് ജി സുധാകരൻറെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്. ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് നാലുചിറ പാലം കൊണ്ടുവന്നത്. ഏറെ നാളുകൾക്കുശേഷമാണ് ജി സുധാകരനെയും ഉൾപ്പെടുത്തികൊണ്ട് സർക്കാർ ഉദ്ഘാടന പരിപാടിയുടെ നോട്ടീസ് ഇറക്കുന്നത്. അതൃപ്തി തുടരുന്ന ജി സുധാകരനെ നേരത്തെ സിപിഎം നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, കുട്ടനാട്ടിൽ നടന്ന സിപിഎം പരിപാടിയിൽ നിന്നും സുധാകരൻ വിട്ടുനിൽക്കുകയായിരുന്നു.

أحدث أقدم