‘ഈ വല്യേട്ടൻ അടിച്ചമർത്തലിൽ നിൽക്കേണ്ട കാര്യമില്ല’; സിപിഐയ്ക്ക് യുഡിഎഫിലേക്ക് സ്വാഗതം…




സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സിപിഐ ഈ വല്യേട്ടൻ അടിച്ചമർത്തലിൽ നിൽക്കേണ്ട കാര്യമില്ല. യുഡിഎഫിൽ അർഹമായ സ്ഥാനം നൽകുമെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ കേരളം ഒപ്പുവെച്ച നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വേദനകൾ കടിച്ചമർത്തി പ്രശ്‌നമൊന്നും ഇല്ലെന്ന് നാളെ സിപിഐ പറയും. പക്ഷെ, അകൽച്ചയുണ്ടായികഴിഞ്ഞു. സിപിഐയിൽ വിള്ളൽ വീണുകഴിഞ്ഞുവെന്നും അടൂർ പ്രകാശ് പറഞ്ഞു. സിപിഐയിൽ നിന്ന് ഒരു വിഭാഗം യുഡിഎഫിലേക്ക് വരുമെന്നും അടൂർ പ്രകാശ് അവകാശപ്പെടുന്നു
أحدث أقدم