സ്വന്തം കൃഷിയിടത്തിൽ നിൽക്കുമ്പോൾ കടന്നൽ ആക്രമിച്ചു; സംസാരശേഷിയില്ലാത്ത 53 വയസുകാരന് ദാരുണാന്ത്യം


കോട്ടയത്ത് കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ കടന്നലിൻ്റെ കുത്തേറ്റ് 53-കാരനായ തറനാനിക്കൽ ജസ്റ്റിൻ മരിച്ചു. സംസാരശേഷിയില്ലാത്ത ആളാണ് ജസ്റ്റിൻ. തലനാട് പഞ്ചായത്തിലെ ചോനമലയിലാണ് ഈ ദാരുണ സംഭവം നടന്നത്. കുത്തേറ്റ ഉടൻ ജസ്റ്റിനെ തലനാട് സബ് സെൻ്ററിലും തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ദിവസങ്ങൾക്ക് മുമ്പ് ഇടുക്കിയിലും സമാനമായ അപകടം നടന്നിരുന്നു.

أحدث أقدم