
പ്രണയം നടിച്ച് 15 കാരിയെ പീഡിപ്പിച്ച കേസിൽ നാവികൻ കൊച്ചിയിൽ അറസ്റ്റിലായി. ഹരിയാന സ്വദേശിയായ അമിത് ആണ് അറസ്റ്റിലായത്. പോക്‌സോ കേസിൽ നാവികനെ അറസ്റ്റു ചെയ്ത സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് നാവികസേന അറിയിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നാവികസേന അറിയിച്ചു.