
അമ്പലപ്പുഴ: കഞ്ഞിപ്പാടത്ത് ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.കഞ്ഞിപ്പാടം പുലക്കാട്ടിക്കൽ ജഗദീഷ് (58) ആണ് മരിച്ചത് .അമ്പലപ്പുഴ വടക്കു പഞ്ചായത്ത് കൃഷി ഭവന് കീഴിലുള്ള കാട്ടുകോണം പൊട്ടത്താനം പാടശേഖരത്ത് നെൽവിത്ത് ഇറക്കി കൊണ്ടിരുന്നപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ഉടൻ തന്നെ ജഗദീഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.
ഭാര്യ :ബിന്ദു. മക്കൾ: ആദിദേവ്, അഭിദേവ്.