തലയും കൈപ്പത്തികളും ഇല്ലാതെ സ്ത്രീയു‌ടെ ന​ഗ്നമായ മൃതദേഹം ഓടയിൽ…

        

തലയും കൈപ്പത്തികളും ഇല്ലാതെ സ്ത്രീയു‌ടെ ന​ഗ്നമായ മൃതദേഹം ഓടയിൽ. ഉത്തർപ്രദേശിലെ നോയിഡയിൽ സെക്ടർ 108-ലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അവരുടെ കൈത്തണ്ട മുതൽ കൈകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും മൃതദേഹം നഗ്‌നമായിരുന്നുവെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സെക്ടർ 108 പാർക്കിന് സമീപം കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും അധികൃതർ പറഞ്ഞു. സ്ത്രീ കൊല്ലപ്പെട്ടതാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

ഉച്ചയോടെ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിൽ ഒരു വഴിയാത്രക്കാരനാണ് മൃതദേഹത്തെക്കുറിച്ച് വിവരം നൽകിയതെന്ന്ഉദ്യോഗസ്ഥൻ പറഞ്ഞു. എട്ടടി താഴ്ചയുള്ള ഓടയിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നുവെന്ന് വിളിച്ചയാൾ പറഞ്ഞു.

സ്ത്രീയെ തിരിച്ചറിയാൻ സഹായിക്കുന്ന വസ്ത്രങ്ങളോ രേഖകളോ ഇതുവരെ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

‘ഞങ്ങൾ സമീപ പ്രദേശം വ്യാപകമായി പരിശോധിച്ചു, എന്നാൽ മൃതദേഹവുമായി ബന്ധപ്പെട്ടതൊന്നും കണ്ടെത്താനായില്ല’ സ്റ്റേഷൻ ഹൗസ് ഓഫീസർ ജിതേന്ദ്ര കുമാർ സിംഗ് പറഞ്ഞു.

കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാൻ മൂന്ന് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമീപത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. റോഡുകളിൽ അധികം ഗതാഗതമില്ലാത്ത സമയത്ത്, രാത്രി വൈകി ആരെങ്കിലും മൃതദേഹം ഉപേക്ഷിച്ചതാകാൻ സാധ്യതയുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
أحدث أقدم