സൗത്ത് പാമ്പാടി-മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഒറ്റരാത്രികൊണ്ട് പൊളിച്ച ഉമ്മൻചാണ്ടിയുടെ മകനെ വിരട്ടാൻ നോക്കി നാണം കെടെരുതെന്ന്
പാമ്പാടി ഗ്രാമപഞ്ചായത്തിലെ 12, 14 വാർഡുകളിലെ റോഡുകളുടെ ശോച്യാവസ്ഥ വസ്ഥയിൽ പ്രതിഷേധിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ വാഹന ജാഥയുടെ സമാപനം കുറിച്ച് കുറ്റിക്കൽ പള്ളി ക്കവലയിൽ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. ചാണ്ടി ഉമ്മൻ പറഞ്ഞു.
താൻ നടത്തുന്നത് നാടകമാണെങ്കിൽ കഴിഞ്ഞ 31ന് പുതുപ്പള്ളി പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടന്ന നാടകം സി പി എമ്മുകാർ വന്ന് കാണേണ്ടതായിരുന്നു എന്നും അത്തരം നാടകങ്ങൾ തുടരുമെന്നും എം എൽ എ പറഞ്ഞു.ചാണ്ടി ഉമ്മനെതിരെയുള്ള സി പി എം ന്റെ പ്രകടനത്തിനോടും ആരോപണത്തോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ബി ഗിരീശൻ വാഹന ജാഥയുടെ ഉദ്ഘാടനം മാന്തുരുത്തി പള്ളിക്കുന്നിൽ നിർവഹിച്ചു. സംഘാടകസമിതി കൺവീനർ അഡ്വ. സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ കെ പി സി സി ജനറൽ സെക്രട്ടറിയും ഐ എൻ റ്റി യുസി ജില്ലാ പ്രസിഡന്റുമായ ഫിലിപ്പ് ജോസഫ് ഡ്രൈവർമാർക്ക് ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തു.