ശബരിമല സ്വർണ്ണകൊള്ള….ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്ത്…


ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്ത് എന്ന സംശയം പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. രാജ്യാന്തര വിഗ്രഹം വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിൻ്റെ ഓപ്പറേഷനുകൾക്ക് സമാനമായ നീക്കം. ശബരിമലയിലെ വിശുദ്ധ വസ്തുക്കളുടെ പകർപ്പ് ഉണ്ടാക്കി അന്തരാഷ്ട്ര മാർക്കറ്റിൽ വിറ്റ് പണം തട്ടിപ്പ് ശ്രമിച്ചതായി സംശയമെന്നും കോടതി വ്യക്തമാക്കി.

ഇതിൽ വിശദമായ അന്വേഷണം വേണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. വാതിലിന്റെയും, കട്ടിളപ്പടിയുടെയും, ദ്വാരപാലക ശിൽപത്തിന്റെയും പകർപ്പ് എടുത്തത് നിയമ വിരുദ്ധം.ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സന്നിധാനത്ത് നൽകിയത് അനിയന്ത്രിതമായ സ്വാതന്ത്ര്യം എന്നും ഹൈക്കോടതി വ്യക്തമാക്കി.

Previous Post Next Post