അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കെഎസ്ആര്‍ടിസി ബസിനെ ഇടതുവശത്തൂകെട മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്ന് തെറിച്ചുവീണ രാജേഷിന്‍റെ ശരീരത്തിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങുകയായിരുന്നു. ഇടതുവശത്തെ റോഡിന് പുറത്തുള്ള മണ്ണുള്ള ഭാഗത്ത് വെച്ച് ബൈക്കിന്‍റെ നിയന്ത്രണം നഷ്ടമാകുന്നതും ബസിന് അടിയിലേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.