ബസുകളുടെ മത്സരയോട്ടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം….


കൊല്ലത്ത് ബസുകളുടെ മത്സരയോട്ടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്ന് രാവിലെ പടപ്പനാൽ കല്ലുംപുറത്ത് ജംഗ്ഷനിൽ അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.

ബസിനടിയിലേക്കു തെറിച്ചുവീണ ബസിൻ്റെ പിൻചക്രം മുത്തലിഫിൻ്റെ ദേഹത്ത് കയറിയിറങ്ങി. കൊല്ലം– പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സ്വകാര്യ ബസാണ് അപകടത്തിനു കാരണമായത്.

أحدث أقدم