മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തി… പോക്സോ കേസ് ഇരയായ പെൺകുട്ടി ശുചിമുറിയിൽ കയറി…


പോക്സോ കേസിലെ ഇരയായ പെൺകുട്ടി പോലീസ് സ്റ്റേഷനിൽ വെച്ച് ആത്മഹത്യാശ്രമം നടത്തി. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം.

സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് പെൺകുട്ടി കൈഞരമ്പ് മുറിക്കുകയായിരുന്നു. മൊഴിയെടുക്കുന്നതിനായി വിളിച്ചുവരുത്തിയതിനിടയിൽ പെൺകുട്ടി ഇത്തരമൊരു കടുംകൈ ചെയ്തെന്നാണ് ലഭിക്കുന്ന വിവരം.

ആത്മഹത്യാശ്രമം നടത്തിയ പെൺകുട്ടിയെ ഉടൻതന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി

Previous Post Next Post