
ഡ്യൂട്ടി സമയം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തുവന്ന ഡോക്ടർക്ക് നേരെ മർദ്ദനം. പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ ജിതിൻ നേരെയായിരുന്നു മർദ്ദനം. സംഭവത്തിൽ ഇദ്ദേഹം പോലീസിൽ പരാതി നൽകി. ഡ്യൂട്ടിക്കിടെ ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു ഡോക്ടറോട് ചില ആളുകൾ മോശമായി പെരുമാറുന്നത് ജിതിൻ കാണാനിടയാകുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് സംശയം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഡോക്ടറുടെ മൊഴിയെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.