അവാർഡ് തുക പാലിയേറ്റീവ് പ്രവർത്തനത്തിന് വിനിയോഗിച്ചപാമ്പാടി സർവീസ് സഹകരണ ബാങ്ക് നടപടി മാതൃകാപരമെന്ന് മന്ത്രി വി എൻ വാസവൻ


പാമ്പാടി> അവാർഡ് തുക പാലിയേറ്റീവ് പ്രവർത്തനത്തിന് വിനിയോഗിച്ചപാമ്പാടി സർവീസ് സഹകരണ ബാങ്ക് നടപടി മാതൃകാപരമെന്ന് മന്ത്രി വി എൻ വാസവൻ പാമ്പാടി സർവീസ് സഹകരണ ബാങ്ക് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെയും ലാഭവീത വിതരണത്തിൻ്റെയും ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാന സഹകരണ വകുപ്പിൻ്റെ മികച്ച ഒന്നാമത്തെ ബാങ്കിന് ലഭിച്ച അവാർഡ് തുകയായ ഒരു ലക്ഷം രൂപയും  കേരള ബാങ്കിൻ്റെ എക്സലൻസ് അവാർഡ് തുകയായി ലഭിച്ച 50000 രൂപയും കിടപ്പ് രോഗികൾക്ക് ഉപകാരപ്പെടുന്ന ഉപകരണങ്ങൾ വാങ്ങുകയാണ് ബാങ്ക് ചെയ്തത്. കട്ടിൽ,വീൽചെയർ,വോക്കർ,എയർ ബെഡ്,വാക്കിംഗ് സ്റ്റിക്ക് തുടങ്ങിയവയാണ് ഉപയോഗത്തിനായി ബാങ്ക് പരിധിയിലെ അംഗങ്ങൾക്ക് സാജന്യമായി നൽകുന്നത്. 17 മത്  തവണയാണ് 20 ശതമാനം ലാഭവീതം വിതരണം ചെയ്യുന്നത് യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് വി എം പ്രദീപ് അധ്യക്ഷനായി സംസ്ഥാന സഹകരണയൂണിയൻ ഡയറക്ടർ കെ എം രാധാകൃഷ്ണൻ എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം അഡ്വ. റെജി സഖറിയ ജില്ല സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു പാമ്പാടി ബ്ളോക്ക് പഞ്ചായത്ത് അംഗം സി എം മാത്യൂ ബാങ്ക് വൈസ് പ്രസിഡണ്ട് ജോജോ ശാമുവൽ ഭരണസമിതി അംഗങ്ങളായ പി എം വർഗീസ് കെ വി തോമസ്,കെ കെ തങ്കപ്പൻ,ജയൻ കണ്ണൻകര,തുളസി രാധാകൃഷ്ണൻ,പ്രവീൺമാണി,ശ്രീകല ശ്രീകുമാർ,കണ്ണൻ കെ ദാമു സെക്രട്ടറി കെഎസ് അമ്പിളിഎന്നിവർ സംസാരിച്ചു.
أحدث أقدم