രണ്ടുപേരുടെ ആത്മഹത്യ.. ബിജെപി കടുത്ത പ്രതിരോധത്തില്‍…


        
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. എന്നാല്‍ രണ്ട് മാസത്തിനിടയില്‍ ഉണ്ടായ രണ്ട് ആത്മഹത്യകള്‍ ബിജെപിയുടെ നീക്കത്തിന് വന്‍ തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്ക.കൗണ്‍സിലറും പ്രാദേശിക നേതാവുമായിരുന്ന കെ അനില്‍കുമാറിന്റെ ആത്മഹത്യ ഉണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിനിടയിലാണ് സ്ഥാനാര്‍ത്ഥിത്വം നൽകാത്തതിന്റെ പേരില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തത്. സ്ഥാനാര്‍ത്ഥിയായി ബി ജെ പി നേതൃത്വം പരിഗണിച്ചിരുന്ന ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്.

ബി ജെ പി, ആര്‍ എസ് എസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആനന്ദ് ആത്മഹത്യാക്കുറിപ്പില്‍ ഉന്നയിച്ചിരിക്കുന്നത്. ബി ജെ പി നേതാക്കളില്‍ ചിലര്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നായിരുന്നു ആനന്ദിന്റെ ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടിയില്‍ വലിയ ചേരിതിരിവാണ് ഈ രണ്ട് ബി ജെ പിക്കാരുടെ ആത്മഹത്യയോടെ ഉണ്ടായിരിക്കുന്നത്. സീറ്റ് ലഭിക്കാത്തതുമാത്രമല്ല ആനന്ദ് തമ്പിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നും, ബി ജെ പി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകളാണ് മരണകാരണമെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ ആരോപണം.
أحدث أقدم