ഗണേഷ്‍കുമാർ കായ് ഫലമുള്ള മരം… നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണം… അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ്..


ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ്. ഗണേഷ്‍കുമാറിനെ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കണമെന്ന് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ഗുൾ അസീസ് പരസ്യമായി ആഹ്വാനം ചെയ്തു. കെ ബി ഗണേഷ് കുമാറിനെ വേദിയിൽ ഇരുത്തിയായിരുന്നു കോൺഗ്രസ് നേതാവിൻറെ പുകഴ്ത്തൽ പ്രസംഗം. ഗണേഷ് കുമാർ കായ് ഫലമുള്ള മരമാണെന്നും കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുൾ അസീസ് പ്രസംഗത്തിൽ പറഞ്ഞു. വെട്ടിക്കവലയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം

أحدث أقدم