എക്സൈസ് സംഘത്തിന് നേരെ ആക്രമണം…പ്രതികൾ പിടിയിൽ..


 

കൊല്ലം: ഇടപ്പള്ളിക്കോട്ടയിൽ എംഡിഎംഎയുമായി എത്തിയ രണ്ടുപേരെ പിടികൂടി എക്സൈസ് സംഘം. മീനാട് സ്വദേശി രതീഷ്, കായംകുളം കൃഷ്ണപുരം സ്വദേശി അമിതാബ് ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് നടത്തിയ സ്പെഷ്യൽ ഡ്രൈവിനിടെയാണ് 12 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായത്. പരിശോധനയ്ക്കിടെ രണ്ടാം പ്രതിയായ അമിതാബ് ചന്ദ്രൻ എക്സൈസ് ഉദ്യോഗസ്ഥരെ കത്തി വീശി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പ്രതിയെ ബലമായി കീഴ് പ്പെടുത്തുകയായിരുന്നു.

പിടിയിലായ രണ്ടുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് അധികൃതർ വ്യക്തമാക്കി. അമിതാബ് ചന്ദ്രൻ 2023-ൽ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണ്. ഒന്നാം പ്രതിയായ രതീഷ് വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയുമാണ്. ലഹരി വിൽപനയ്‌ക്കൊപ്പം ഉദ്യോഗസ്ഥരെ ആക്രമിക്കാനും മുതിർന്ന പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


أحدث أقدم