തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ്. എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫിന്‍റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധവും എൽ ഡി എഫിന്‍റെ പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധവും ജനം തിരിച്ചറിയും. തീവ്രവാദ ശക്തികളുമായിട്ടാണ് എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. സ്വർണക്കൊള്ള അന്വേഷണം ഉന്നത കേന്ദ്രങ്ങളിലേക്ക് പോകാത്തതിൽ ജനങ്ങൾക്ക് വലിയ അമർഷമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ പരാജയം ആയതുകൊണ്ടാണ്. രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് ആദ്യം മുതൽ ശ്രമം നടത്തുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ഇപ്പോഴുള്ള സീറ്റുകൾ ഇരട്ടിയായി വർദ്ധിപ്പിക്കും. ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ബിജെപിയ്ക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളിൽ എൽഡിഎഫും യുഡിഎഫും ഒന്നിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പുളിലും അതുണ്ടാകുമെന്നും പിഎസ് ശ്രീധരൻപിള്ള പറഞ്ഞു.
എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത് തീവ്രവാദ ശക്തികളുമായി, എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും
ജോവാൻ മധുമല
0
Tags
Top Stories