തോടിന്റെ കരയിൽ മറിഞ്ഞുവീണ നിലയിൽ സൈക്കിൾ, തോട്ടിൽ അജ്ഞാതമൃതദേഹം,


മാവേലിക്കര: മാവേലിക്കരയിൽ തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. നഗര മധ്യത്തിലൂടെ ഒഴുകുന്ന കോട്ട തോട്ടിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മിൽക്ക് സൊസൈറ്റിയ്ക്ക് സമീപത്തുള്ള തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തോടിന്റെ കരയിൽ നിന്നും ഒരു സൈക്കിളും കണ്ടെത്തിയിട്ടുണ്ട്. ഇത് മരിച്ച ആളുടേതാണെന്നാണ് നിഗമനം. സൈക്കിളിൽ വന്നയാൾ സ്ലാബ് ഇല്ലാത്ത ഭാഗത്ത് കൂടി തോട്ടിലേക്ക് വീഴുകയായിരുന്നോ എന്നാണ് സംശയം. സൈക്കിൾ തോടിന്റെ കരയിൽ മറിഞ്ഞുവീണ നിലയിലായിരുന്നു കിടന്നിരുന്നത്. സംഭവ സ്ഥലത്ത് പോലീസ് എത്തുകയും ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുകയും ചെയ്തു. മരിച്ച ആളെ തിരിച്ചറിയാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്

أحدث أقدم