തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയർ വരാൻ പോകുന്നു ജനം മോദിയെ മാത്രമാണ് വിശ്വസിക്കുന്നതെന്ന് തെളിഞ്ഞു; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ


        

തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്ത സാഹചര്യത്തിൽ ദേശീയ തലത്തിൽ അഭിനന്ദന പ്രവാഹങ്ങളുമായി നേതാക്കൾ. തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയർ വരാൻ പോകുന്നുവെന്നും ജനം മോദിയെ മാത്രമാണ് വിശ്വസിക്കുന്നതെന്ന് തെളിഞ്ഞുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

വികസിത കേരളം ഉയർത്തി പ്രചാരണം നയിച്ച സംസ്ഥാന അധ്യക്ഷനും പ്രവർത്തകർക്കും അമിത് ഷാ അഭിനന്ദനം അറിയിച്ചു. എക്സിൽ മലയാളത്തിൽ പോസ്റ്റിട്ടാണ് അമിത് ഷായുടെ പ്രതികരണം. രാജീവ് ചന്ദ്രശേഖറിനും കാര്യകർത്താക്കൾക്കും അഭിനന്ദനങ്ങൾ എന്നും അമിത് ഷാ കുറിച്ചു.

أحدث أقدم