
ഐടിഐ വിദ്യാർത്ഥിയെ വാടകവീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശി മുഹമ്മദ് ബാഷയുടെ മകൻ ശിഹാബ് (19) ആണ് മരിച്ചത്. മംഗൽപാടി ചെറുഗോളിയിലെ വാടകവീട്ടിലാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയ്‌യായിരുന്നു സംഭവം വാടകവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയത്.
പുലർച്ചെ പല തവണ ഉമ്മ വിളിച്ചിരുന്നെങ്കിലും ശിഹാബ് ഉണരുകയോ വാതിൽ തുറക്കുകയോ ചെയ്തിരുന്നില്ല. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതോടെ ജനലിൽ കൂടി നോക്കുമ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ വാതിൽ പൊളിച്ച് അകത്തു കടന്ന് ശിഹാബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മാതാവ്: നബീസ. സഹോദരങ്ങൾ: ഇബ്രാഹിം സിനാൻ, അബ്ദുൽ ഷബീർ, ഫാത്തിമത്ത് സുഹൈല.