സഹോദരി, എന്റെ മകൾക്ക് ബ്ലീഡിംഗ് ഉണ്ട്..എനിക്ക് ഒരു സാനിറ്ററി പാഡ് വേണം..എനിക്ക് ഒരു സ്റ്റേഫ്രീ തരൂ’; ഇൻഡിഗോ ജീവനക്കാരോട് യാചിച്ച് പിതാവ്…


        

ഇന്ത്യയിലുടനീളമുള്ള യാത്രക്കാർ ഇപ്പോഴും ഇൻഡിഗോ വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതിന്റെ കുഴപ്പത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടയിൽ, ഒരു വിമാനത്താവളത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. നിരാശനായ ഒരു പിതാവ് തന്റെ മകൾക്ക് ഒരു സാനിറ്ററി പാഡ് നൽകണമെന്ന് ഇൻഡിഗോ ജീവനക്കാരോട് യാചിക്കുന്ന ദൃശ്യങ്ങളാണ് അത്. എന്റെ മകൾക്ക് ഒരു സാനിറ്ററി പാഡ് വേണം എന്ന് നിലവിളിച്ചു കൊണ്ട് എയർപോർട്ടിലൂടെ ഓടുകയാണ് ആ അച്ഛൻ.

‘സഹോദരി, എന്റെ മകൾക്ക് ബ്ലീഡിംഗ് ഉണ്ട്..എനിക്ക് ഒരു സാനിറ്ററി പാഡ് വേണം..എനിക്ക് ഒരു സ്റ്റേഫ്രീ തരൂ’ എന്ന് വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്ന് ഉച്ചത്തിൽ നിലവിളിക്കുകയാണ് ഒരു യാത്രക്കാരൻ. സംഭവത്തിന്റെ വീഡിയോ ഒരുപാട് പ്രൊഫൈലുകളിൽ ഷെയർ ചെയ്യപ്പെട്ടിട്ടുമുണ്ട്. അയാൾ യാചിക്കുകയാണ്, പക്ഷേ ജീവനക്കാർ പ്രതികരിക്കുന്നില്ല. അയാൾ ശബ്ദം ഉയർത്തി മുന്നോട്ട് വരുമ്പോൾ മാത്രമാണ് മാനേജർ മറുപടി നൽകുന്നത്.

അതേസമയം ഡൽഹിയിൽ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഇൻഡിഗോ വെള്ളിയാഴ്ച അർദ്ധരാത്രി വരെ റദ്ദാക്കി. ബെംഗളൂരുവിൽ, രാവിലെ കുറഞ്ഞത് 102 വിമാനങ്ങളെങ്കിലും റദ്ദാക്കി. കാര്യങ്ങൾ ഉടനടി മെച്ചപ്പെടില്ലെന്ന് എയർലൈൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനോട് പറഞ്ഞു. കാലതാമസങ്ങളും റദ്ദാക്കലുകളും രണ്ടോ മൂന്നോ ദിവസത്തേക്ക് കൂടി നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരി പത്തോടെ മാത്രമേ സർവീസ് പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് ഇൻഡിഗോ പറയുന്നത്.


أحدث أقدم