ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് ഇതുവരെ കഴിഞ്ഞിട്ടില്ല’..


ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിൽ ഹാജരായതിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കുകയാണെന്നും കടകംപള്ളി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കടകംപള്ളി പറഞ്ഞു. പുറത്തുവന്ന വാർത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു.

أحدث أقدم