റോഡിലേക്ക് വീണയാളുടെ ദേഹത്ത് കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി…


കണ്ണൂർ നഗരത്തിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. കണ്ണൂര്‍ കാൾടെക്സ് എൻ എസ് ടാക്കീസിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. കെ എസ് ആർ ടി സി ബസിന് അടിയിൽ പെട്ടാണ് അപകടം. റോഡിലേക്ക് വീണയാളുടെ ദേഹത്ത് ബസിന്‍റെ പിൻവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

أحدث أقدم