തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന് പറഞ്ഞ യേശുക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസ് ആഘോഷം വേണ്ടാ എന്നും ആഘോഷത്തിനായി ഉള്ള സാധന വിതരണങ്ങൾ നിർത്തണമെന്നും ഒറീസയിൽ പറഞ്ഞ് സംഘപരിവാർ അഴിച്ചുവിട്ട അക്രമണങ്ങൾ ബി.ജെ.പി സർക്കാർ കണ്ടില്ല എന്ന് നടിക്കുമ്പോൾ ഉത്തേരേന്ത്യയിൽ ബി.ജെ.പിക്കാർ ആശംസിക്കാൻ മടിക്കുന്ന ക്രിസ്തുമസും, കേക്കും കേരളത്തിൽ എന്തിനാണ് വിതരണം നടത്തുന്നത് എന്ന് കേരളത്തിലെ സംസ്ഥന ബിജെപി നേതൃത്വം വ്യക്തമാക്കണം.
നോർത്ത് ഇന്ത്യയിൽ പള്ളിയിൽ കയറി ഹിന്ദു തീവ്രവാദികൾ പുരോഹിതനെ അധിക്ഷേപിക്കുകയും, യേശുക്രിസ്തുവിനെയും, അമ്മ മേരിയേയും അപമാനിച്ചവർക്കെതിരെ അടിയന്തിര നടപടി സ്വികരിക്കാൻ ബി.ജെപി സർക്കാർ തയാറാകത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളി ആണ്.
തലസ്ഥാന നഗരി ആയ ഡൽഹിയിലും മധ്യപ്രദേശിലും ക്രിസ്തുമസ് ആഘോഷങ്ങൾ പാടില്ല എന്ന് പറയുന്ന ഹിന്ദുത്വ വാദികൾക്ക് കേന്ദ്ര സർക്കാർ ഒത്താശ ചെയ്ത് കൊടുക്കുന്നത് ഗുരുതര ന്യൂനപക്ഷ പീഡനമാണ്.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ മധ്യപ്രദേശിൽ ക്രിസ്തുമസ് ആഘോഷം വേണ്ട എന്ന് പ്രഖ്യാപിച്ചും , ക്രിസ്തുമസ് അവധി റദ്ദാക്കിയും ക്രിസ്ത്യൻ ന്യൂനപക്ഷ പീഡനം നടപ്പാക്കിയതിന്റെ ബാക്കി പത്രമാണ് മധ്യപ്രദേശിലെ ജബൽപൂരിൽ മതപരിവർത്തനം ആരോപിച്ച് അന്ധയായ പെൺകുട്ടിയെ ബിജെപി നേതാവ് അജു ഭാർഗവ പോലീസിന്റെ മുന്നിൽ വച്ച് അക്രമിച്ചിരിക്കുന്നത്.
ജനാധിപത്യ ഇന്ത്യയിൽ ശ്രീകൃഷ്ണജയന്തിയും , ഈദും , നബിദിനവും, അയ്യങ്കാളി ജയന്തി ദിനവും, ദീപാവലിയും, ഗുരുദേവജയന്തിയും, തിരുവോണവും , അതോടൊപ്പം ക്രിസ്തുമസും, ക്രിസ്തുവിന്റെ ഉയർപ്പ് തിരുനാളും (ഈസ്റ്ററും ) എല്ലാ ജനവിഭാഗങ്ങളും ചേർന്ന് ആഘോഷിച്ച് മതേതരത്വത്തിന്റെ മാതൃക കാട്ടേണ്ട കേരളമാണ്.
ബി.ജെ.പി. ഭരണത്തിൻ കീഴിൽ സംഘ പരിവാർ വ്യാപിപ്പിക്കുന്ന ആൾകൂട്ട വിചാരണ കൊലപാതകങ്ങൾ ബഗ്ലാദേശി എന്ന് ആരോപിച്ച് റാം നാരായണൻ എന്ന പാവപ്പെട്ട അന്യ സംസ്ഥന തൊഴിലാളിയെ അടിച്ച് കൊന്ന് കേരളത്തിലും തുടക്കം കുറിച്ചിരിക്കുന്നത് കണ്ടില്ല എന്ന് നടിക്കാനാവില്ല എന്നും സജി പറഞ്ഞു.
ഇതിന്റെയൊക്കെ പിൻബലത്തിൽ കേരളത്തിൽ ക്രിസ്തുമസ് കരോൾ മര്യാദയ്ക്ക് നടത്തിയില്ലെങ്കിൽ അടി വാങ്ങിക്കുമെന്നു പറഞ്ഞ ബിജെപി നേതാക്കന്മാർ ഇത് കേരളമാണ് എന്ന് മനസ്സിലാക്കണമെന്നും,
എങ്ങനെ ക്രിസ്തുമസ് കരോൾ നടത്തണമെന്ന് ബിജെപിയുടെ തിട്ടുരം കേരളത്തിൽ വേണ്ട എന്നും പറഞ്ഞു.
ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്ന് പറയുന്നവർ വർഗീയ തീവ്രവാദികൾ ആണെന്നും, മഹാത്മജി നേടിത്തന്ന സ്വാതന്ത്ര്യം ഹൈന്ദവനും, ക്രൈസ്തവനും, മുസൽമാനും അടങ്ങുന്ന നാനാജാതി മതസ്ഥർക്കും അവരുടെ മതാചാരങ്ങളും, ആഘോഷങ്ങളും നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യമാണ്.
ആ സ്വാതന്ത്ര്യം നിലനിൽക്കാൻ ജനാധിപത്യ വിശ്വാസികൾ ശക്തമായ പ്രതിരോധത്തിന് തയ്യാറാവണം എന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഗർഭിണിയായ സ്ത്രീയെ പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടർ കരണത്തടിച്ചിട്ടും, അധിക്ഷേപിച്ചിട്ടും കേരളത്തിലെ വനിതാ ആക്ടിവിസ്റ്റുകൾ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ധേഹം പറഞ്ഞു.
ത്യണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ഗണെഷ് ഏറ്റുമാനൂരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.