ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത്

 

കോഴിക്കോട് ഫറോക്കിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവം ഫറോക്ക് കോളേജിനടുത്താണ്  ഉണ്ടായത്. പ്രതി ജബ്ബാറിനെ ഫറോക്ക് പോലീസ്  കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ​പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇയാൾ ലഹരിക്കടിമയാണെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. 


أحدث أقدم