റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം...





കൊച്ചിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഇന്ന് വെളുപ്പിനെയായിരുന്നു അപകടം. എളമക്കര സ്വദേശി അസിം മുഹമ്മദാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബൈക്ക് അമിത വേഗതത്തിലാണ് എത്തിയത്. ബൈക്ക് ഓടിച്ച അസിം മുഹമ്മദിന്റെ സഹോദരൻ അസറിന് ഗുരുതര പരിക്കേറ്റു. യുവാവ് ആശുപത്രയിൽ ചികിത്സയിലാണ്. റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അസിം മരണപ്പെട്ടു. സംഭവത്തിൽ പോലീസ് തുടർ നടപടി സ്വീകരിച്ചു.
أحدث أقدم