ഓൺലൈൻ ഡെലിവറി തൊഴിലാളികൾ ട്രാഫിക് നിയമം ലംഘിക്കുന്നു; സ്വിഗ്ഗിക്ക് ഉൾപ്പെടെ എംവിഡിയുടെ നോട്ടീസ്


ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ ട്രാഫിക് നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഡെലിവറി ആപ്പുകളായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്‌റ്റോ, ബിഗ് ബാസ്‌കറ്റ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ഡെലിവറി തൊഴിലാളികള്‍ വാഹനം ഓടിക്കുന്നത് അപകടകരമായും ശ്രദ്ധയില്ലാതെയുമാണെന്നും കമ്പനിയുടെ സുരക്ഷാ നയങ്ങള്‍ റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കണമെന്നും എംവിഡി നല്‍കിയ നോട്ടീസില്‍ പറയുന്നു. ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. ഇതിനായി കമ്പനികള്‍ക്ക് 15 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങളില്‍ ഡെലിവറിക്കായി പോകുന്ന തൊഴിലാളികള്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നടപടിയെന്ന് എംവിഡിയുടെ നോട്ടീസില്‍ പറയുന്നു. പല പ്ലാറ്റ്‌ഫോമുകളിലും ആളുകളെ ആകര്‍ഷിക്കുന്നതിനായി ഏഴ് മിനിട്ടില്‍ ഡെലിവറി, 20 മിനിട്ടില്‍ ഡെലിവറി എന്നിങ്ങനെ കാണാം. എന്നാല്‍ ഇത് റോഡ് സുരക്ഷാ നിയമത്തിന്റെ ലംഘനമാണ്. നോട്ടീസില്‍ പരമാര്‍ശിക്കുന്നു.

أحدث أقدم