പിഎം ശ്രീയിൽ നിന്ന് കേരളത്തിൻ്റെ പിന്മാറ്റം… കോൺഗ്രസ് എംപിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര സർക്കാർ…


        
 
പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ കോഴിക്കോട് എംപി എംകെ രാഘവൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയ മറുപടിയിലാണ് അവ്യക്തത. കേരളം പദ്ധതിയിൽ ഒപ്പിട്ടെന്ന് വ്യക്തമാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, പദ്ധതിയുടെ രൂപരേഖയും കേരളത്തിൻ്റെ പങ്കാളിത്തവും മാത്രമാണ് എംപിക്ക് നൽകിയ മറുപടിയിൽ വിശദീകരിച്ചത്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള മാർഗനിർദ്ദേശങ്ങൾ എന്തൊക്കെ, കേരളത്തിന് അനുവദിച്ച തുക സംബന്ധിച്ച വിവരങ്ങളും ഈ മറുപടിയിൽ വിശദീകരിച്ചിട്ടില്ല.


        

أحدث أقدم