തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം.
കഠിനംകുളം പുതുക്കുറിച്ചിയിലാണ് സംഭവം. പുതുക്കുറിച്ചി നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി എയ്ഞ്ചലിന് പരിക്കേറ്റു. എയ്ഞ്ചലിനും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമടക്കം അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്.
വീടിന് മുന്നില്‍ ബഹളം വെച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടുകൂടിയാണ് ആക്രമണം നടന്നത്. നാലംഗ സംഘം എയ്ഞ്ചലിന്റെ വീടിനുമുന്നില്‍ ബഹളം വയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭര്‍ത്താവ് ഫിക്‌സ് വെലിനാണ് ആദ്യം മര്‍ദ്ദനമേറ്റത്. പത്തിലധികം പേരെ പ്രതിയാക്കി കഠിനംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.