തിരുനാളിൻ്റെ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ചു…10 പേർക്ക് പരുക്ക്


ത്യശൂർ ചെങ്ങാലൂർ പള്ളിയിലെ വെടിക്കെട്ടിനിടെ അപകടം. തിരുനാൾ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ചു.10 പേർക്ക് പരുക്കേറ്റു. സ്ത്രീകൾക്കും കുട്ടികൾക്കും പരുക്കേറ്റു.പരുക്കേറ്റവരെ കൊടകര, അങ്കമാലി, വെണ്ടോർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ചെങ്ങാലൂർ ലാസ്റ്റ് കപ്പേളക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടം നടന്നത്.

أحدث أقدم