
കോഴിക്കോട് താമരശ്ശേരിയിൽ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകൻ പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. സ്വന്തം വീട്ടിൽ വെച്ചും മറ്റിടങ്ങളിൽ വെച്ചും നാല് മാസത്തോളം പീഡിപ്പിച്ചെന്നാണ് പരാതി