സ്വർണവില പുതിയ സർവകാല റെക്കോർഡിൽ; പവന് ഇന്നും കൂടി 2000ലധികം രൂപ




സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇതോടെ പവന്റെ വില സർവകാല റെക്കോർഡ് പുതുക്കി. ഇന്ന് പവന് 2360 രൂപയാണ് വർധിച്ചത്. പവന്റെ വില 1,21,120 രൂപയിലേക്ക് എത്തി. ഗ്രാമിന് 295 രൂപ വർധിച്ച് 15,140 രൂപയായി

ആഗോളവിപണിയിലെ കുതിപ്പാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കു ന്നത്. ഭൗമരാഷ്ട്രീയ അപകടസാധ്യതകളും ഡോളറിന്റെ വില ഇടിഞ്ഞതുമാണ് ആഗോളവിപണിയിൽ സ്വർണവില ഉയർന്നത്. രാജ്യാന്തര വില ഔൺസിന് 5200 ഡോളറിന് മുകളിലായി.     

ഇന്ന് ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ ജി എസ് ടിയും ഹോൾമാർക്ക് ചാർജും പണിക്കൂലിയുമൊക്കെ നൽകി ഏകദേശം ഒന്നര ലക്ഷത്തോളം രൂപ നൽകേണ്ടതായി വരും. കഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം പവന് 22,080 രൂപയാണ് വർധിച്ചത്‌.
أحدث أقدم